ബെംഗളൂരു: പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനം വിവാദമായതോടെ കേന്ദ്രം നിര്‍ദ്ദേശം പിന്‍വലിച്ച് തടിയൂരിയിരുന്നു. ഇപ്പോഴിതാ പ്രണയദിനം ‘മാതാപിതാ ദിനം’ ആയി ആചരിക്കണമെന്ന പുതിയ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി.
മംഗളൂരു നഗരത്തില്‍ ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ അനുവദിക്കരുതെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തിലാണ് ഈ ആവശ്യം. ‘പ്രണയദിനം പല പെണ്‍കുട്ടികളെയും പ്രണയക്കെണിയില്‍ വീഴ്ത്താനുള്ള ദിനമാണ്. പുല്‍വാമ ആക്രമണമുണ്ടായതിന്റെ വാര്‍ഷിക ദിനത്തില്‍ പ്രണയ ദിനം ആഘോഷിക്കുന്നത് ശരിയല്ല. അതിനാല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കണമെന്ന് സമിതി നേതാവ് ഭവ്യ ഗൗഡ പറഞ്ഞു. 2009ലെ പ്രണയദിനത്തില്‍ പബ്ബില്‍ വാലന്‍ന്റൈന്‍സ് ഡേ ആഘോഷിച്ച യുവാക്കള്‍ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായ ഇടമാണ് മംഗളുരു.