കോഴിക്കോട്: ‘മുസ്‌ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ വന്ദ്യംകരിക്കണം’ എന്ന വംശീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ പരാതി. കൊടുങ്ങല്ലൂര്‍ സ്വദേശി എം.ആര്‍ വിപിന്‍ദാസ് ആണ് കൊടുങ്ങല്ലൂര്‍ പോലിസില്‍ പരാതി നല്‍കിയത്.
അസമില്‍ ലക്ഷക്കണക്കിന് മനുഷ്യരെ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കുന്നതിനെ അനുകൂലിച്ചുള്ള കുറിപ്പായിരുന്നു അതെന്നും ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതാകുന്നവര്‍ പെറ്റുപെരുകാതിരിക്കാന്‍ അവരെ വന്ദ്യംകരിക്കണമെന്ന കെ.ആര്‍ ഇന്ദിരയുടെ പ്രസ്താവന വംശീയമായ കൂട്ടക്കൊലക്ക് ആഹ്വാനം ചെയ്യുന്നതാണെന്നും എം.ആര്‍ വിപിന്‍ ദാസ് ചൂണ്ടിക്കാട്ടി.
ഫേസ്ബുക്കില്‍ പതിവായി ഒരു സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന വിധത്തില്‍ കുറിപ്പുകള്‍ ഇടുന്നത് പതിവാക്കിയ ഇന്ദിരക്കെതിരെ നടപടി സ്വീകരിക്കാത്ത ആകാശവാണി അധികൃതരുടെ നിലപാടിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ കമ്മട്ടിപ്പാടം സിനിമയിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് ലഭിച്ചതിനെയും കെ.ആര്‍ ഇന്ദിര കടുത്ത ജാതീയമായ രീതിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അന്നും വലിയ പ്രതിഷേധം ഇന്ദിരക്കെതിരെ ഉയര്‍ന്നു.