ലണ്ടന്‍: ഫുട്‌ബോളില്‍ വംശീയമായി അധിക്ഷേപിക്കുന്നവരുടെ വിലക്ക് അഞ്ചില്‍ നിന്ന് ആറ് മത്സരങ്ങളായി ഉയര്‍ത്തി ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍. വരും സീസണോട് കൂടി നിയമം നിലവില്‍ വരും. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ഫുട്‌ബോളില്‍ വംശീയ അധിക്ഷേപങ്ങളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി ബ്രിട്ടീഷ് സംഘടനയായ കിക്ക് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തില്‍ സിറ്റി താരം റഹീം സ്റ്റേര്‍ലിംങിനെ അധിക്ഷേപിച്ചതുകൊണ്ട് ആരാധകനെ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഫിഫയും അധിക്ഷേപിക്കുന്നവരുടെ വിലക്ക് ഇരട്ടിയാക്കിയിരുന്നു. അഞ്ചില്‍ നിന്ന് പത്ത് മത്സരങ്ങളായാണ് ഫിഫ ഉയര്‍ത്തിയിരുന്നത്.