സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു. ചില പുരുഷ നേതാക്കള്‍ വനിതാ നേതാക്കളോട് നടത്തുന്ന സമീപനം മോശമാണെന്ന് മന്ത്രി ആര്‍ ബിന്ദു തുറന്നടിച്ചു. ദുഃഖത്തോടെയാണ്് ഇത് പറയുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പല സമയത്തും പാര്‍ട്ടി പരിഗണിക്കുന്നില്ല. വനിതകള്‍ ബ്രാഞ്ച് സെക്രട്ടറിമാരായ സ്ഥലങ്ങളില്‍ പുരുഷമേധാവിത്വം നടത്തുന്നുവെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന സമ്മേളന വേദിയിലാണ് ബിന്ദുവിന്റെ ഈ തുറന്നുപറച്ചില്‍.
നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം എംഎല്‍എ യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.