X

സത്യപ്രതിജ്ഞയില്‍ ഭരണഘടനാ ലംഘനം; ആര്‍. ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം, ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം : സത്യപ്രതിജ്ഞയിലെ ഭരണഘടനാലംഘനത്തില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. തൃശൂര്‍ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷില്‍ അസോസിയേറ്റ് പ്രൊഫസര്‍ മാത്രമായ ബിന്ദു പ്രൊഫസര്‍ എന്ന വിശേഷണത്തോടെ സത്യവാചകം ചൊല്ലിയത് ഭരണഘടനാലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.

ഗവര്‍ണറേയും കേരളത്തിലെ ജനങ്ങളെയും കബളിപ്പിച്ച ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ടാണ് പരാതി നല്‍കിയത്.

അതിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ആര്‍.ബിന്ദുവെന്നല്ല ഡോ. ആര്‍ ബിന്ദുവെന്നാണ് അറിയപ്പെടുകയെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് വിജ്ഞാപനം പുറപ്പെടുവിച്ചു. മന്ത്രിയായതു സംബന്ധിച്ച് മെയ് 20ന് 1600,1601 നമ്പര്‍ ഗസറ്റുകളിലായി പ്രൊഫ. ആര്‍ ബിന്ദുവെന്ന് രേഖപ്പെടുത്തിയത് തിരുത്തി.

 

web desk 1: