X

ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി ഖത്തറിൻെറ പുതിയ പ്രധാനമന്ത്രി

വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയെ ഖത്തറിൻെറ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ അദ്ദേഹം അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.നിലവിലെ പ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ രാജിയെത്തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.

webdesk13: