ബീജിങ്: മതസ്വാതന്ത്ര്യം നിഷേധിക്കുന്ന ചൈനയില്‍ മുസ്്‌ലിം കുട്ടികള്‍ ഖുര്‍ആന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. ശൈത്യകാല അവധി ദിനങ്ങളില്‍ മുസ്്‌ലിം കുട്ടികള്‍ മതപരിപാടികളില്‍ പങ്കെടുക്കരുതെന്ന് വിദ്യാഭ്യാസ ബ്യൂറോ പുറത്തുവിട്ട ഓണ്‍ലൈന്‍ വിജ്ഞാപനത്തില്‍ പറയുന്നു. ഹ്യൂയി മുസ്്‌ലിം ഗോത്രവിഭാഗക്കാര്‍ കൂടുതലുള്ള ഗാന്‍ഷ്യു പ്രവിശ്യയിലെ ലിന്‍ക്‌സിയയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മതപരമായ കെട്ടിടങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. മതസ്ഥാപനങ്ങളിലെ ചുവരെഴ്ത്തുകളും മറ്റും കുട്ടികള്‍ വായിക്കരുതെന്നാണ് മറ്റൊരു ഉത്തരവ്. കഴിഞ്ഞ വേനല്‍ക്കാലത്ത് ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ വെന്‍ഹ്യു നഗരത്തില്‍ സണ്‍ഡേ സ്‌കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.