X
    Categories: Newsworld

ചൈനയില്‍ ഖുര്‍ആന്‍ ആപ്പിന് വിലക്ക്‌

ബീജിങ്: ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഖുര്‍ആന്‍ ആപ്പ് ആപ്പിള്‍ നീക്കം ചെയ്തു. ചൈനയിലെ ജനപ്രിയ ആപ്പുകളിലൊന്നാണിത്. ആപ്പ് സ്റ്റോറിലൂടെയും ഗൂഗിള്‍ പ്ലേയിലൂടെയും ലോകവ്യാപകമായി ലഭ്യമാകുന്ന ഖുര്‍ആന്‍ മജീദിന് 35 ദശലക്ഷം യൂസേഴ്‌സുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി മതഗ്രന്ഥങ്ങള്‍ക്കുപോലും ചൈനീസ് ഭരണകൂടം വിലക്കേര്‍പ്പെടുത്തുകയാണ്.

ഇസ്‌ലാമിനെ ചൈന ഔദ്യോഗിക മതമായി അംഗീകരിച്ചിട്ടുണ്ട്. പക്ഷെ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ വ്യാപക മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നത്. പ്രാദേശിക നിയമങ്ങള്‍ക്ക് അനുസൃതമായി ആപ്പിള്‍ പ്രവര്‍ത്തനം പരിമിതപ്പെടുന്നതായി ആരോപണമുണ്ട്. ഓരോ രാജ്യത്തിന്റെയും നിയമങ്ങള്‍ മാനിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്ന് ആപ്പിള്‍ പറയുന്നു. പക്ഷെ, ബിസിനസ് ആവശ്യത്തിനുവേണ്ടി മനുഷ്യാവകാശ മൂല്യങ്ങളെ ബലികഴിക്കുകയാണ് ആപ്പിളെന്ന് ആരോപണമുണ്ട്. ആപ്പിളിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ചൈന.

 

Test User: