X

ക്വട്ടേഷന്‍ ബന്ധം, തെരഞ്ഞെടുപ്പു ഫണ്ടില്‍ തിരിമറി; പി ജയരാജനെതിരെ സിപിഎം നേതൃത്വത്തിന് പരാതി പ്രളയം

ആഭ്യന്തര കലഹം രൂക്ഷമായ സിപിഎമ്മില്‍ സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെതിരെ സംസ്ഥാന- കേന്ദ്ര നേതൃത്വത്തിന് പരാതി പ്രളയം. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത്, കൊട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം, തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ പ്രധാനമായും ഉന്നയിക്കുന്നത്.

ഇ പി ജയരാജനെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് അറിയുന്ന സൂചനകള്‍. എന്നാല്‍ അതേസമയം പി ജയരാജന്‍ ഇ പി ജയരാജനെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ അടക്കം ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചു ഇ പി ജയരാജന്‍ രംഗത്ത്. ആരോഗ്യപ്രശ്നമാണെന്നാണ് വിശദീകരണം. വെള്ളിയാഴ്ച നടക്കുന്ന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

തന്നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചില നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്ന പരാതി നേരത്തെ തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ദീര്‍ഘനാളത്തെ അവധിയെടുത്ത് അദ്ദേഹം പാര്‍ട്ടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായും സൂചനയുണ്ട്.

webdesk11: