X

പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കുന്നു; ബോധവര്‍ക്കരണവുമായി അബുദാബി പൊലീസ്

അബുദാബി: പുകവലിമൂലമുണ്ടാക്കുന്ന സാമൂഹിക-ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു പൊതുജനങ്ങളോ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യവുമായി അബുദാബി പൊലീസ് ബോധവല്‍ക്കരണം നടത്തി. ഒരു ബോധവല്‍ക്കരണ പരിപാടിയും ക്വാളിറ്റി ആന്റ് എക്സലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ബുര്‍ജീല്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവരുടെയും സഹകരണത്തോടെ വ്യത്യസ്ഥമായ പരിപാടികളാണ് ഒരുക്കിയത്.

പുകവലിയെന്ന ദുശ്ശീലത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിന്റെ ദോഷങ്ങളെക്കുറിച്ചു ഓര്‍മ്മിപ്പിക്കുകയും പുകവലി ഉപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, സൗജന്യ മെഡിക്കല്‍ പരിശോധനകള്‍, മനഃശാസ്ത്രപരമായ പിന്തുണാ ശില്‍പശാലകള്‍ എന്നിവയും നടന്നു.

മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കണ്‍സള്‍ട്ടന്റ് സൈക്കോതെറാപ്പിസ്റ്റ് ഡോ.സമിയ ഹിജാസി ഇദ്രിസ് പ്രഭാഷണം നടത്തി. പുകവലി മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു.പുകവലി ശാരീരിക ആരോഗ്യത്തിന് അപകടകരമായതിന് പുറമേ മാനസികാരോഗ്യത്തിന് അപകടസാധ്യത, പുകവലി ഒരുതരം ആസക്തിയായി കണക്കാക്കപ്പെടുന്നു എന്നിവയെല്ലാം അവര്‍ വിശദീകരിച്ചു. അല്‍ഐന്‍ പോലീസ് ഡയറക്ടറേറ്റ് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സെഹയുമായി സഹകരിച്ചു നിരവധി ഉദ്യോഗസ്ഥരുടെയും സഹകാരികളുടെയും സാന്നിധ്യത്തില്‍ ‘പുകവലി ഇല്ലാതെ എന്റെ ജീവിതം കൂടുതല്‍ മനോഹരമാണ്’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.

webdesk11: