X
    Categories: indiaNews

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പതിനഞ്ചുകാരനെ ജീവനോടെ ചുട്ടുകൊന്നു

അമരാവതി: ആന്ധ്രപ്രദേശിലെ ബാപട്‌ലയില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. അമര്‍നാഥ് എന്ന 15കാരനെയാണ് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ അക്രമികള്‍ പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. തീപൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അക്രമികളെ കുറിച്ച് അമര്‍നാഥ് വെളിപ്പെടുത്തിയിരുന്നു.

തന്റെ സഹോദരിയെ ശല്യം ചെയ്തിരുന്ന വെങ്കടേശ്വര്‍ എന്നയാളാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്നാണ് മൊഴി. പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തി കേസെടുത്തതായും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.

webdesk11: