X

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; അധ്യാപകരുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ അധ്യാപകരുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകരുടെ വീട്ടിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അധ്യാപകര്‍ ഹാജരായിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് രണ്ട് അധ്യാപകരുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. അതേസമയം കേസില്‍ ഗൂഢാലോചന കുറ്റം എങ്ങനെ നിലനില്‍ക്കുമെന്ന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. ഗൂഢാലോചന വകുപ്പ് ചുമത്തിയതില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. അടുത്തമാസം മൂന്നിന് കോടതി വീണ്ടും കേസ് പരിഗണിക്കും.

കേസില്‍ എം എസ് സൊല്യൂഷന്‍സിന്റെ സിഇഒ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ചോദ്യങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും പ്രവചിക്കുകയാണ് ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ എം എസ് സൊല്യൂഷന്‍സും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

webdesk17: