ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: എം.എസ് സൊലൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. പാവങ്ങാട് ചാപ്പംകണ്ടി വീട്ടില്‍ ജിഷ്ണു (34) മലപ്പുറം കോല്‍മണ്ണ തുമ്പത്ത് വീട്ടില്‍ ടി. ഫഹദ് (33), എന്നിവരെയാണ് വാവാടുള്ള ക്വാട്ടേഴ്സില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.

ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതെ ഒന്നരമാസത്തോളം ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരും അടുത്ത ദിവസമാണ് വാവാട് എത്തിയത്. പരീക്ഷയുടെ തലേദിവസം ഇവര്‍ പരസ്യപ്പെടുത്തിയ ചോദ്യങ്ങളാണ് ചോദ്യപേപ്പറിലും ഉണ്ടായിരുന്നത്. ഇാ കാര്യം കാണിച്ചാണ് ഈ രണ്ട് അധ്യാപകര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

എം.എസ് സൊലൂഷന്‍സ് ഉടമ ശുഹൈബും മറ്റ് ജീവനക്കാരുമാണ് ഓണ്‍ലൈന്‍ ക്ലാസിനുള്ള ചോദ്യങ്ങള്‍ തയാറാക്കിയതെന്നും ആ ചോദ്യങ്ങള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം ശുഹൈബിനെ കണ്ടെത്തിയാല്‍ മാത്രമേ ചോദ്യങ്ങള്‍ ലഭിച്ചത് എവിടെനിന്നാണെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. ശുഹൈബിനു വേണ്ടി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

webdesk17:
whatsapp
line