X

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം: പട്‌നയില്‍ പ്രതിഷേധം രൂക്ഷം

പട്‌ന: ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതിഷേധം രൂക്ഷം. കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ലാണ് കലാശിച്ചത്. പ്രശാന്ത് കിഷോറടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും പ്രതിഷേധം നടത്തിയ 700ഓളം ആളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി ആളുകളെ കൂട്ടം ചേരാന്‍ പ്രേരിപ്പിച്ചന്നെും ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചെന്നുമാരോപിച്ചാണ് കേസ്.

വീണ്ടും പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കുനേരേ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഡിസംബര്‍ 13ന് 900 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാണ് ആരോപണം. കഴിഞ്ഞ പത്തുദിവസമായി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധത്തിലാണ്. എന്നാല്‍, പരീക്ഷ റദ്ദാക്കില്ലെന്നും ഉദ്യോഗാര്‍ഥികളുടെ ആരോപണം തെളിയിക്കുന്നതിനുള്ള വസ്തുതകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ കണ്‍ട്രോളര്‍ രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

webdesk18: