ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന്. മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
വകുപ്പുതല അന്വേഷണം ഉള്‍പ്പടെയുള്ളവയില്‍ യോഗം തീരുമാനം എടുക്കും. നേരത്തെ ഡിപിഐ ഡിജിപിക്കും സൈബര്‍ പൊലീസിനും പരാതി നല്‍കിയിരുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററുകളെ സഹായിക്കുന്നതിനായി അധ്യാപകരില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യവും വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തും. എസ്എസ്എല്‍സി, ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് യൂട്യൂബ് ചാനലിലൂടെ ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് പുറത്തെത്തിയത്.
ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍ യൂട്യൂബ് ചാനല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എംഎസ് സൊല്യൂഷന്‍ സിഇഒ യും സ്ഥാപകനുമായ ഷുഹൈബ് പറഞ്ഞു.