ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവുമായി ബന്ധപ്പെട്ട കേസില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്.
ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ കേസെടുത്തതോടെ ഷുഹൈബ് ഒളിവിലായിരുന്നു. ഷുഹൈബിനും സ്ഥാപനത്തിലെ മറ്റ് അധ്യാപകര്‍ക്കും നോട്ടീസ് അയച്ചിരുന്നെങ്കിലും ആരും ഹാജരായിരുന്നില്ല.
വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേര്‍ന്ന് ഷുഹൈബ് ഗൂഡാലോചന നടത്തിയെന്നും ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ മറ്റ് സ്ഥാപനങ്ങളും ചോദ്യങ്ങള്‍ പ്രവചിച്ചെന്നും അവരെ കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.