X
    Categories: indiaNews

ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ചുള്ള ചോദ്യം; ഓടിരക്ഷപ്പെട്ട് കേന്ദ്രമന്ത്രി

ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ചോദ്യത്തിന് മറുപടി നല്‍കാതെ ഓടിപ്പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഗുസ്തി താരങ്ങാളുടെ സമരത്തെക്കുറിച്ച് കേന്ദ്രമന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍ കേന്ദ്രമന്ത്രി കാറിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രതികരിക്കാന്‍ നില്‍ക്കാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം കാര്‍ എടുത്തു പോകുന്ന മന്ത്രിയെയാണ് കാണാനായത്.

webdesk11: