X

തുടർച്ചയായി ക്വാറി അടച്ചിട്ടാൽ പെർമിറ്റ് റദ്ദാക്കുന്നത് ആലോചിക്കും: മുന്നറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: സമരം ചെയ്യുന്ന ക്വാറിയുടമകൾക്കു താക്കീതുമായി മന്ത്രി പി.രാജീവ്. തുടർച്ചയായി ക്വാറി അടച്ചിട്ടാൽ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ നിയമപരമായി എന്തെല്ലാം ചെയ്യുമെന്നു സർക്കാർ ആലോചിക്കും. വില നിയന്ത്രിക്കാൻ മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെയുള്ള റഗുലേഷൻ സംവിധാനം നടപ്പാക്കുന്നതു പരിശോധിക്കും.

ഉയർത്തിയ റോയൽറ്റി കണക്കിലെടുക്കുമ്പോൾ പരമാവധി 2 രൂപ വരെയുള്ള വില വർധനയാണു സംഭവിക്കേണ്ടത്. എന്നാൽ ഇതിന്റെ പല മടങ്ങ് വില വർധിപ്പിക്കാനാണു ക്വാറിയുടമകളുടെ നീക്കം. ഇതുവഴി സർക്കാരിനെ മാത്രമല്ല, ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്നു മന്ത്രി പറഞ്ഞു.

webdesk14: