തുറവൂരില്‍ സഹോദരങ്ങള്‍ തമ്മില്‍ വഴക്ക്; പാലത്തില്‍നിന്ന് ചാടിയ ഒരാളെ കാണാതായി

ആലപ്പുഴ തുറവൂരില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്നു പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമം. പിന്നാലെ സഹോദരന്മാരില്‍ ഒരാളെ കാണാതായി. അരൂര്‍ വട്ടക്കേരില്‍ കേന്തം വെളിയില്‍ സോണിയെ (36) ആണ് കാണാതായത്. അരൂര്‍ കുമ്പളം പാലത്തില്‍നിന്നും ഇന്നലെ രാത്രി 11നായിരുന്നു സംഭവം. വഴക്കിനെ തുടര്‍ന്നു ചേട്ടന്‍ സോജിയും സോണിയും വീട്ടില്‍ നിന്നിറങ്ങി അരൂര്‍ കുമ്പളം പാലത്തിലെത്തുകയായിരുന്നു.

ഇതിനിടെ അനുജന്‍ സോണി പാലത്തില്‍ നിന്നു കായലിലേക്കു എടുത്തു ചാടുകയായിരുന്നു. പിന്നാലെ രക്ഷപ്പെടുത്താനായി സോജിയും ചാടിയെങ്കിലും സോണി കായലിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. പാലത്തിന്റെ തൂണില്‍ പിടിച്ചിരുന്ന സോജിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അതേസമയം കാണാതായ സോണിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

 

 

webdesk17:
whatsapp
line