ബഹ്റൈനില്‍ വാക്സിന് എടുക്കാതെ എത്തുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന് ഒഴിവാക്കി. തീരുമാനം നവംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും. സിവില്‍ ഏവിയേഷന്‍ അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന് എടുക്കാത്ത യാത്രക്കാര്‍ ഇനി മുതല്‍ ഹോട്ടലിന് പകരം സ്വന്തം താമസ സ്ഥലത്ത് 10 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി. ഇതിന് പുറമേ, റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഉണ്ടാകില്ല. കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളെയാണ് ഇതുവരെ റെഡ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മറ്റ് കോവിഡ് മുന്‍കരുതല്‍ നിബന്ധനകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.