ലോട്ടറിയടിച്ചാല്‍ നാലാളറിയണോ? അറിഞ്ഞാല്‍ എന്തുസംഭവിക്കുമെന്നതിന് തെളിവാണ് കഴിഞ്ഞ ഓണം ബംബറുകാരന്‍ തിരുവനന്തുപരത്തെ യുവാവ്. വിദേശത്തേക്ക് ജോലിക്ക് പോകാനിരുന്ന കടബാധ്യതക്കാരനായ യുവാവ് പേര് വെളിപ്പെടുത്തിയതോടെ അനുഭവിച്ച പൊല്ലാപ്പുകള്‍ ചെറുതല്ല. ലക്ഷങ്ങള്‍ ആവശ്യപ്പെട്ടും നിര്‍ബന്ധിച്ചും വീട്ടുപടിക്കല്‍ ആളുകളുടെ ക്യൂവായിരുന്നു. ബന്ധുക്കള്‍ പോലും സൈ്വര്യം കൊടുത്തില്ല. എന്നാലിതാ ഈഅനുഭവം കൊണ്ടാകും പൂജബംപറടിച്ച പത്തുകോടിയുടമ ആ വഴി സ്വീകരിച്ചില്ല. തന്റെ പേര് വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ലോട്ടറി വകുപ്പിന് കത്ത് കൊടുത്തിരിക്കുകയാണ് ഈ ഭാഗ്യവാന്‍. ഭാഗ്യം നിര്‍ഭാഗ്യമാകേണ്ടല്ലോ. കഴിഞ്ഞദിവസം ക്രിസ്മസ് ന്യൂ ഇയര്‍ ബംബറടിച്ചയാളും ഇതുവരെ പുറത്തേക്കുവന്നിട്ടില്ല. ഇങ്ങനെയാണ് പോക്കെങ്കില്‍ വരുംകാലത്ത് ഭാഗ്യജേതാക്കളെ അറിയാതെ ജനം കുഴയും. ശല്യക്കാര്‍ക്കും രക്ഷയില്ല.
പണം ആര്‍ത്തിമൂത്ത് ടിക്കറ്റെടുക്കുന്നവര്‍ ഇനിയെങ്കിലും ഓര്‍ക്കുക. പേര് പത്രങ്ങളില്‍ വന്നാല്‍ നിങ്ങളുടെയും അനുഭവം തിരുവനന്തപുരത്തെ 32 കാരനായ അനൂപിന്റെ ഗതിയാകും. ലോട്ടറിയെടുക്കാം. ഭാഗ്യം വീട്ടുകാരറിഞ്ഞാല്‍ മതിയെന്നാണ് പുതിയ ട്രെന്‍ഡ്. !