X

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി സ്വർണ്ണവില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി സ്വർണ്ണവില. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52,560 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6570 രൂപയാണ് വില. എന്നാൽ ജൂൺ മാസം ആരംഭിച്ചപ്പോൾ തന്നെ പ്രതീക്ഷകൾ നൽകിയാണ് തുടക്കം.

സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്. ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കം. ജൂൺ 1- 53200, ജൂൺ 2- 53200, ജൂൺ 3- 52,880, ജൂൺ 4- 53,440, ജൂൺ 5- 53,280, ജൂൺ 6- 53840, ജൂൺ 7- 54,080, ജൂൺ 8- 52,560, ജൂൺ 9- 52,560, ജൂൺ 10- 52,560.

മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് മെയ് മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

webdesk14: