X

ഖത്തറിലേക്ക് പോകാന്‍ ഇനി വിസ വേണ്ട

ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട. ഇന്ത്യയുള്‍പ്പെടെയുള്ള 80 രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാനാകുക. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ടൂറിസം അതോറിട്ടിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പൌരന്‍മാര്‍ക്കും വിസ കൂടാതെ തന്നെ ഖത്തറില്‍ പ്രവേശിക്കാനാകും. കുറഞ്ഞത് ആറു മാസം കാലാവധിയുള്ള സാധുവായ പാസ്‌പോര്‍ട്ടും തിരിച്ചുള്ള അല്ലെങ്കില്‍ ഓണ്‍വേഡ് ടിക്കറ്റുള്ളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഇന്ത്യയടക്കമുള്ള 47 രാജ്യക്കാര്‍ക്ക് 30 ദിവസം തങ്ങാനും പിന്നീട് 30 ദിവസം കൂടി നീട്ടാവുന്നതുമായ മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് കിട്ടുക. 80 രാജ്യങ്ങള്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവശേിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ മേഖലയിലെ ഏറ്റവും തുറന്ന
സമീപനമുള്ള രാജ്യമായി മാറുകയാണ് ഖത്തര്‍. ഞങ്ങളുടെ സാംസ്കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാന്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയാണ് -ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹീം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

chandrika: