X

ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യക്ക് കളിക്കണമെങ്കില്‍ ഇവരെ തോല്‍പിക്കണം

ക്വാലാലംപൂര്‍: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. മലേഷ്യയില്‍ നടന്ന നറുക്കെടുപ്പില്‍ ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യയുടെ സ്ഥാനം. ഖത്തറിനോടൊപ്പം ഒമാന്‍, അഫ്ഗാനിസ്ഥാന്‍, അയല്‍ രാജ്യക്കാരായ ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലുള്ളത്. ഖത്തര്‍ ലോകകപ്പിനോടൊപ്പം 2023 ല്‍ നടക്കുന്ന ഏഷ്യ കപ്പിനുള്ള യോഗ്യതയും ഈ ഗ്രൂപ്പ് മത്സരങ്ങള്‍ പരിഗണിച്ചായിരിക്കും. സെപ്റ്റംബറിലാണ് യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യക്ക് ആദ്യം ഹോം മത്സരമാണ്. സെപ്റ്റംബര്‍ അഞ്ചിന് ഒമാനെതിരെ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും.
40 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന എട്ട് ഗ്രൂപ്പുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. പലസ്തീന്‍, ബഹ്‌റൈന്‍, തായ്‌ലന്‍ഡ്, കൊറിയ, താജിക്കിസ്ഥാന്‍, ചൈനീസ് തായ്‌പേയ്, ഫിലിപ്പീന്‍സ് എന്നിവക്കൊപ്പം പോട്ട് 3 ലായിരുന്നു ഇന്ത്യയെ ഉള്‍പ്പെടുത്തിയിരുന്നത്.
ആ ഏട്ട് ഗ്രൂപ്പില്‍ ഗ്രൂപ്പ് വിജയികള്‍ക്കൊപ്പം നാല് മികച്ച റണ്ണേഴ്‌സും അവസാന റൗണ്ടിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്തെത്തിയാല്‍ 2022 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് യോഗ്യത ഉറപ്പായത് കൊണ്ട് ഇന്ത്യന്‍ ടീമിന് അവസാന റൗണ്ടിലേക്ക് യോഗ്യത നേടാന്‍ സാധിക്കും.
അയല്‍ രാജ്യക്കാരായ നോര്‍ത്ത് കൊറിയയും സൗത്ത് കൊറിയയും ഒരു ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എച്ചിലാണ് ഇവരുടെ സ്ഥാനം.
ഗ്രൂപ്പ് എയില്‍ ചൈന,സിറിയ,ഫിലിപ്പൈന്‍സ് ,മാലിദ്വീപ് ഗുവാം എന്നിവരാണുള്ളത്. ബിയിലാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയക്കൊപ്പം ജോര്‍ദാന്‍, ചൈനീസ് തായ്‌പ്യെ, കുവൈത്ത് നേപ്പാള്‍ എന്നിവര്‍ അണിനിരക്കും. ഇറാഖും ഇറാനും സി ഗ്രൂപ്പിലാണ് . കൂടെ ബഹ്‌റൈന്‍, ഹോങ്കോങ്, കംബോഡിയ എന്നിവരുമുണ്ട്. സഊദി അടങ്ങുന്ന ഗ്രൂപ്പ് ബിയില്‍ ഉസ്ബക്കിസ്ഥാന്‍, ഫലസ്തീന്‍,യെമന്‍, സിംഗപ്പൂര്‍ എന്നിവര്‍ ഏറ്റുമുട്ടും. കഴിഞ്ഞ ഏഷ്യാ കപ്പിലെ റണ്ണറപ്പ് ജപ്പാന്‍ എഫ് ഗ്രൂപ്പിലാണ്. കിര്‍ഗിസ്ഥാന്‍, മ്യാന്‍മര്‍, മംഗോളിയ എന്നിവരാണ് ജപ്പാന്റെ എതിരാളികള്‍ യുഎഇ, വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവര്‍ ഗ്രൂപ്പ് ജിയിലാണ്.

web desk 1: