ഗോഹട്ടി: ഖത്തറിലേക്ക് ഇനി രണ്ട് വര്‍ഷത്തിലധികം ദൂരമുണ്ട്. കാല്‍പ്പന്തിനെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഇപ്പോഴത്തെ വലിയ സ്വപ്‌നമെന്നത് ഖത്തറാണ്. 2022 ല്‍ അവിടെ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ കളിക്കുന്നത് കാണണം. ആ സ്വപ്‌നത്തിന് ചിറക് നല്‍കാനായി ഇന്ന് മുതല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കളത്തിലാണ്. ലോകകപ്പ് യോഗ്യതാ മല്‍സരത്തിലെ ആദ്യ പോരാട്ടത്തില്‍ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തിലിന്ന് ഇന്ത്യക്ക് പ്രതിയോഗി അയല്‍ക്കാരായ ഒമാന്‍. വൈകീട്ട്് 7-30 മുതലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നില്‍ തല്‍സമയമുണ്ട്. ലോകകപ്പ്് വേദികളില്‍ അന്യരാജ്യങ്ങളുടെ പതാകകള്‍ വഹിക്കാനും മെസിക്കും റൊണാള്‍ഡോക്കും നെയ്മറിനും മുദ്രാവാക്യം വിളിക്കാനും മാത്രമാണ് ഇത് വരെ ഇന്ത്യക്കാര്‍ക്കായിട്ടുള്ളത്. ഖത്തറില്‍ ഇന്ത്യന്‍ പതാക വാനിലുയരുന്നത് കാണുക എന്ന വലിയ സ്വപ്‌നത്തില്‍ സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യക്ക്് കളിയുടെ പാഠങ്ങള്‍ അഭ്യസിപ്പിച്ചിരിക്കുന്നത് 2014 ലെ ലോകകപ്പിലേക്ക് ക്രൊയേഷ്യ ദേശീയ ടീമിനെ ഒരുക്കിയ ഇഗോര്‍ സ്റ്റിമോക്കാണ്. ഗോള്‍ വലയത്തില്‍ ഗുര്‍പ്രീത് സിംഗ് സന്ധു എന്ന അനുഭവസമ്പന്നുണ്ട്. പിന്‍നിരയെ നയിച്ച് സന്ദേശ് ജിങ്കാന്‍-അനസ് എടത്തൊടിക കൂട്ടുകെട്ട്, മധ്യനിരയ.ില്‍ ശക്തരായി ഉദാത്ത സിംഗും അനിരുദ്ധ് ഥാപ്പയും ആഷിഖ് കുരുണിയനും സഹല്‍ അബ്ദുള്‍ സമദുമെല്ലാം. മുന്‍നിരയിലാണ് യഥാര്‍ത്ഥ നായകന്‍-സുനില്‍ ഛേത്രി. ഇന്ത്യക്ക്് നഷ്ടം അമര്‍ജിത് സിംഗ് കിയാമിന്റെ പരുക്കാണ്. പിന്‍നിരയില്‍ സന്ദേശ് ജിങ്കാനുമായി ഒത്തിണങ്ങി കളിക്കുകയായിരുന്നു ഇന്ത്യയുടെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് സംഘത്തിലെ നായകന്‍. കോച്ച് ഇഗോര്‍ സ്റ്റിമോക് പരിശീലകനായി ചുമതലയേറ്റതിന് ശേഷം ഇന്ത്യ കളിച്ച കിംഗ്‌സ് കപ്പിലും ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും എല്ലാ മല്‍സരങ്ങളിലും കിയാം കളിച്ചിരുന്നു. ഫിഫ റാങ്കിംഗില്‍ 87 ലാണ് ഒമാന്‍. അനുഭവസമ്പന്നനായ പരിശീലകന്‍ ഇര്‍വിന്‍ കോമാന് പിന്നില്‍ അണിനിരക്കുന്നത് അഹമ്മദ് കാനോവോയെ പോലുള്ള താരനിരയാണ്. 2016 ലെ ഏ.എഫ്.സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അര്‍ഷദ് അല്‍ അലാവിയാണ് മുനിരയിലെ ശക്തന്‍. അനുഭവസമ്പന്നരായ അഹമ്മദ് മുബാറക്, ഇബ്രാഹീം സാലേ, മുഹമമ്മദ് അല്‍ ഗാസിനി എന്നിവരാണ് മധ്യനിരക്ക് കരുത്ത് പകരുന്നത്. കഴിഞ്ഞ ലോകകപ്പ്് യോഗ്യതാ റൗണ്ടില്‍ ഒമാനോട് രണ്ട് കളികളും തോറ്റവരാണ് ഇന്ത്യ.