X

ഖത്തറിലേത് എന്റെ അവസാന ലോകകപ്പാകും: ലയണല്‍ മെസ്സി

വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി.

ലോകകപ്പ് കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് അര്‍ജന്റീന. എന്നാല്‍ ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റില്‍ എന്തും സംഭവിക്കാം. ഇപ്പോള്‍ അര്‍ജന്റീന ടീം മികച്ച നിലയിലാണ്. എന്നാല്‍ ലോകകപ്പില്‍  എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടുള്ളതാണെന്നും ലയണല്‍ മെസ്സി വ്യക്തമാക്കി.

ഇത് അഞ്ചാം തവണയാണ് മെസ്സി അര്‍ജന്റീനക്കായി ലോകകപ്പില്‍ ബൂട്ട് കെട്ടുന്നത്. ശേഷം ദേശീയ ടീമില്‍ നിന്ന് വിരമിക്കുമോയെന്ന് താരം വ്യക്തമാക്കിയിട്ടില്ല. നവംബര്‍ 22ന് സഊദി അറേബ്യക്കെതിരേയാണ് അര്‍ജന്റീനയുടെ ആദ്യ അങ്കം.

Test User: