X

ഖത്തര്‍ വിഷയം: സഊദി അധികൃതരുടെ പ്രസ്താവനയ്ക്ക് വിദേശകാര്യമന്ത്രിയുടെ മറുപടി

ദോഹ: ഖത്തര്‍ വിഷയം വളരെ വളരെ ചെറുതാണെന്ന സഊദി അധികൃതരുടെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. സഊദി ഒഫീഷ്യല്‍സിന്റെ ഈ വിഷയത്തിലെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളില്‍ നിന്നുതന്നെ ഖത്തര്‍വിഷയത്തെക്കുറിച്ചുള്ള അവരുടെ ആശങ്കയും ഉത്കണഠയും വ്യക്തമാണ്. സഊദി അധികൃതര്‍ ഖത്തറിന്റെ പ്രശ്‌നത്തെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുകയും, വളരെ ചെറിയ ഒരു പ്രശ്‌നമായി അതിനെ വിശേഷിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യങ്ങളെ അവയുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലല്ല അളക്കേണ്ടത്. ഖത്തര്‍ ചെറിയ രാജ്യമായിരിക്കാം. പക്ഷെ വലിയ മനസും ഉയര്‍ന്ന ചിന്താഗതിയും ഹൃദയവമുള്ളവരാണ് തങ്ങള്‍. രാജ്യത്തെ പൗരന്‍മാരെയും താമസക്കാരെയും കുറിച്ചുള്ള ശ്രദ്ധയും പരിലാളനവുമാണ് തങ്ങള്‍ക്കുള്ളത്.
എന്നാല്‍ അവരുടെ ഹൃദയവും ചിന്തയും വളരെ ചെറുതും ഇടുങ്ങിയതുമാണ്. അവര്‍ ആഗ്രഹിക്കുന്നത് ഒന്നു മാത്രം, ഗൂഡാലോചനയും മേഖലയിലെ അസ്ഥിരതയും.

chandrika: