X

ഇന്ത്യയില്‍ നിന്ന് പഴം, പച്ചക്കറി: ഇറക്കുമതി നിരോധനം പിന്‍വലിച്ച് ഖത്തര്‍

ദോഹ: ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഖത്തര്‍ പിന്‍വലിച്ചു. കേരളത്തില്‍ നിപ്പ വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഫ്രഷ്, ചില്‍ഡ്, ഫ്രോസണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ഇറക്കുമതിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പഴങ്ങള്‍ രോഗവ്യാപനത്തിന് കാരണമായേക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

നിപ്പ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ പൊതുജനാരോഗ്യമന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗമാണ് നിരോധനം നീക്കിയതായി അറിയിച്ചത്.

chandrika: