ന്യൂഡല്‍ഹി: ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് ഖത്തര്‍ ഉപപ്രധാനമന്ത്രി നിശ്ചയിച്ചിരുന്ന അത്താഴ വിരുന്ന് ഉപേക്ഷിച്ചു. ഞായറാഴ്ച രാത്രിയാണ് വിരുന്ന് നിശ്ചയിച്ചിരുന്നത്.
ബി.ജെ.പി വക്താവിന്റെ പ്രവചാക നിന്ദാ പരാമര്‍ശത്തില്‍ ഞായറാഴ്ച കാലത്ത് ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം അത്താഴ വിരുന്ന് റദ്ദാക്കിയത് ഇതുമായി ബന്ധപ്പെട്ടല്ലെന്നാണ് വിശദീകരണം. ഖത്തര്‍ ഡപ്യൂട്ടി അമീര്‍ കോവിഡ് ബാധിതനാണെന്നും നായിഡു ദോഹയില്‍ എ ത്തിയ ഉടന്‍ തന്നെ അത്താഴ വിരുന്ന് ഉപേക്ഷിച്ച വിവരം അറിയിച്ചിരുന്നുവെന്നുമാണ് വിശദീകരണം.