ദോഹ: ദുഖാന്‍ സൗത്ത് സര്‍വീസ് റോഡില്‍ രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഇന്ന്് മുതല്‍ ഗതാഗതം നിരോധിക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു. പുതിയ ഓര്‍ബിറ്റല്‍ ഹൈവേയും ട്രക്ക് റൂട്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മാണത്തിനാണ് ഒരു വര്‍ഷം നീണണ്ട ഗതാഗതനിരോധനം. താല്‍ക്കാലിക ട്രക്ക് റൂട്ടിനും ദഹലിയാത് ഇന്റര്‍ചേഞ്ചിനും ഇടയിലുള്ള ഈഭാഗത്തേക്കുള്ള ഗതാഗതം ദൂഖാന്‍ നോര്‍ത്ത് സര്‍വീസ് റോഡിലൂടെ പുനക്രമീകരിക്കും. നോര്‍ത്ത് സര്‍വീസ് റോഡില്‍ ഇരുദിശകളിലുമായി ഓരോ ലെയ്‌നിലാണ് ബദല്‍ഗതാഗതം ഒരുക്കുന്നത്. ഇതില്‍ വാഹനങ്ങളുടെ പരമാവധി വേഗം 80 കിലോമീറ്ററായിരിക്കും. ദൂഖാനില്‍ നിന്ന് സൗത്ത് സര്‍വീസ് റോഡിലൂടെ ദോഹയിലേക്കു പോകുന്ന വാഹനങ്ങള്‍ ദഹലിയാത് ഇന്റര്‍ചേഞ്ചില്‍ നിന്നു തിരിഞ്ഞ് ദൂഖാന്‍ നോര്‍ത്ത് സര്‍വീസ് റോഡില്‍ പ്രവേശിച്ച് യാത്ര തുടരണം. ഗതാഗതം തിരിച്ചുവിട്ടിരിക്കുന്ന ഭാഗത്ത് കര്‍ശനമായും വേഗപരിധി പാലിക്കണമെന്നും അശ്ഗാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- 8 years ago
chandrika
Categories:
Video Stories