ദോഹ: ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദിന്റെ മാതാവ് പേരാമ്പ്ര, മൂരികുത്തി, തച്ചോളി കുഞ്ഞാമി (73) നാട്ടില്‍ നിര്യാതയായി. പരേതരായ തച്ചോളി കുഞമ്മദ് ഹാജീ-കുഞ്ഞയിഷ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ദീര്‍ഘകാലം പേരാമ്പ്ര, കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന പരേതനായ തറോല്‍ ഉമ്മര്‍കുട്ടിഹാജി. സിറാജ മകളാണ്. ജമാതാവ്: കുഞ്ഞിമൊയ്ദീന്‍ കണ്ണിപൊയില്‍. (പേരാമ്പ്ര, മൂരികുത്തി). കല്ലൂര്‍, കൂത്താളി മസ്ജിദ് ബിലാലില്‍ ഇന്ന് ഉച്ചക്ക് 1ന് ഖബറടക്കും. ദോഹ, തുമാമ ഖത്തര്‍ കെഎംസിസി ഹാളില്‍ ഇന്ന് രാത്രി 8ന് മയ്യിത്ത് നമസ്‌കാരം ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിയോഗത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, കുറ്റ്യാടി- പേരാമ്പ്ര മണ്ഡലം കമ്മറ്റികള്‍ അനുശോചിച്ചു.
ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് ഡോ. സമദിന്റെ മാതാവ് നിര്യാതയായി
Tags: qatar
Related Post