ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ ബാബുവിന്റെ മകന്‍ മകന്‍ ഷമ്മാസ് അന്‍വര്‍ (38) ഖത്തറില്‍ മരിച്ചു. ഇന്നലെ വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
കോഴിക്കോട് വടകര സ്വദേശിയായ ഷമ്മാസ് ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു. ഷമ്മാസിന്റെ ഭാര്യ റോസ്മിയും മക്കളും അടുത്തയാഴ്ച ഖത്തറിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.