ഖത്തര്‍ ലോകകപ്പിനുള്ള ലൈനപ്പായി. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമായ ഇക്വഡോറിനെ നേരിടും. നവംബര്‍ 21നാണ് ഉദ്ഘാടന മത്സരം.
ഗ്രൂപ്പ് ഇയാണ് ലോകകപ്പിലെ ത്രില്ലര്‍ ഗ്രൂപ്പ്. സ്‌പെയിനും ജര്‍മനിയും ഈ ഗ്രൂപ്പിലാണ്. ഇവര്‍ക്ക് പുറമേ, ജപ്പാന്‍, ന്യൂസിലാന്‍ഡ്/കോസ്റ്റാറിക്ക ടീമുകളാണ് ഉള്ളത്.
ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍. സ്വിറ്റ്‌സര്‍ലാന്‍ഡ്, കാമറൂണ്‍, സെര്‍ബിയ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ്. മെക്‌സിക്കോയും പോളണ്ടും സൗദി അറേബ്യയുമാണ് അര്‍ജന്റീനയുടെ ഗ്രൂപ്പിലെ മറ്റുള്ളവര്‍.
ഗ്രൂപ്പുകള്‍ ഇങ്ങനെ:
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലാന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
യൂറോപ്യന്‍ പ്ലേഓഫ്
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്മാര്‍ക്
തുനീസിയ
കഇ പ്ലേഓഫ് 1
ഗ്രൂപ്പ് ഇ
സ്‌പെയിന്‍
ജര്‍മനി
ജപ്പാന്‍
കഇ പ്ലേഓഫ് 2
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറൊക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വേ
സൗത്ത് കൊറിയ
ഘാന