ദോഹ: ഖത്തര്‍ വിപണിയില്‍ സെപ്റ്റംബറിന് ശേഷം സ്വര്‍ണ്ണ വിലയില്‍ 10ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ അവസാന ആഴ്ചയ്ക്കു ശേഷമാണ് സ്വര്‍ണ്ണത്തിന് വില കുറഞ്ഞു തുടങ്ങിയത്. ഡോളറിന് ഉണ്ടായ മുന്നേറ്റവും അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡോണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് വിപണിയിലുണ്ടാക്കിയ അലയൊലിയുമാണ് സ്വര്‍ണ്ണവില കുറയാന്‍ ഇടയാക്കിയത്. 22 കാറ്റ് സ്വര്‍ണ്ണം ഗ്രാമിന് 140 ഖത്തര്‍ റിയാലിനാണ് പ്രാദേശിക വിപണിയല്‍ ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. സെപ്റ്റംബര്‍ 26ന് 153 റിയാലായിരുന്നു ഗ്രാമിന് വില. 13 ഖത്തര്‍ റിയാലിന്റെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 150 ഖത്തര്‍ റിയാലിനാണ് വിപണം നടക്കുന്നത്. സെപ്റ്റംബറില്‍ ഇത് 163 റിയാലായിരുന്നു.
അന്താരാഷ്ട്ര വിഷയങ്ങളാണ് സ്വര്‍ണ്ണത്തിന്റെ വിപണി വിലയില്‍ മാറ്റമുണ്ടാക്കുന്നതെന്നും ഡോളര്‍ കഴിഞ്ഞ 14വര്‍ഷത്തിനിടെയുണ്ടാക്കിയ മികച്ച മുന്നേറ്റമാണ് പ്രധാനമായും വിലയിടിയാന്‍ കാരണമായതെന്നും ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദ്ഗ്ധന്‍ അഹ്മദ് അഖ്ല്‍ പറഞ്ഞു.
- 8 years ago
chandrika
Categories:
Video Stories