X

ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഹൈഡ്രോപോണിക്‌സ് സഹായകമാകുന്നു

Image processed by CodeCarvings Piczard ### FREE Community Edition ### on 2017-01-06 21:18:13Z | | ÿ

 

ദോഹ: ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഹൈഡ്രേപോണിക്‌സ് സംവിധാനം വലിയതോതില്‍ സഹായകമാകുന്നതായി റിപ്പോര്‍ട്ട്. ആധുനിക കൃഷി രീതിയായ ഹൈഡ്രോപോണിക് സംവിധാനത്തിലൂടെ വ്യത്യസ്ത ഇനം പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പ്രാദേശിക ഫാമുടകള്‍.
ഫാമുകളിലെ ഉത്പാദനം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നുണ്ട്. ഭക്ഷ്യ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിനടുത്തെത്താന്‍ ഇത്തരം പദ്ധതികളിലൂടെ സാധിക്കുന്നതായി ഫാമുടകമകളും കാര്‍ഷിക വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ണിന്റെ ആവശ്യമില്ലാതെ വെള്ളത്തില്‍ പോഷക ധാതുക്കളുടെ സഹായത്തോടെയുള്ള ആധുനിക കൃഷി രീതിയാണ് ഹൈഡ്രോപോണിക്.
എഴുപത് ശതമാനത്തോളം വെള്ളത്തിന്റെ ഉപയോഗം കുറക്കാമെന്നതും ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതുമാണ് സവിശേഷത. വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള ഹൈഡ്രോപോണിക് കൃഷിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ഫാമുകളുടെ നീക്കം. കുറച്ച് സ്ഥലത്ത് കൂടുതല്‍ ഗുണനിലവാരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.
ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജവും പിന്തുണയും നല്‍കുകയാണ് ഫാം ഉടമകള്‍. ഇതിന്റെ ഭാഗമായിക്കൂടിയാണ് പരമ്പരാഗത കൃഷി രീതിയില്‍ നിന്ന് ഹൈഡ്രോപോണിക് സംവിധാനത്തിലേക്ക് മാറുന്നത്. ജൈവ പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കാനായി ഫാമുകളില്‍ ഹൈഡ്രോപോണിക് സംവിധാനത്തെ നവീകരിച്ചിട്ടുണ്ടെന്ന് ഖത്തറിലെ പ്രമുഖ ഫാം ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഹൈഡ്രോപോണിക്‌സ് സംവിധാനത്തിലൂടെ ഉത്പാദിപ്പിച്ച 30ടണ്ണിലധികം പച്ചക്കറി ഉത്പന്നങ്ങള്‍ പ്രാദേശിക വിപണിയിലെത്തിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ ഫാം ഉടമ അലി അഹമ്മദ് അല്‍കാബി പറഞ്ഞു. തക്കാളി, എഗ് പ്ലാന്റ്, വെള്ളരിക്ക, ബ്രൊക്കോളി, കുരുമുളക് എന്നിവയാണ് പ്രധാനമായും വിപണിയില്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ഗള്‍ഫ് പ്രതിസന്ധി ഹൈഡ്രോപോണിക്‌സ് സംവിധാനം ഉപയോഗിക്കാന്‍ ഫാമുടമകളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് കാര്‍ഷിക വിദഗ്ദ്ധന്‍ സഈദ് അല്‍ബലൂഷി പറഞ്ഞു.
പ്രവര്‍ത്തനമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ചില ഫാമുകള്‍ ഗള്‍ഫ് പ്രതിസന്ധിക്കുശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള കൃഷി രീതിയാണ് ഫാമുകളിലുള്ളത്. ഗ്രീ്ന്‍ഹൗസിലെ താപനില 16 ഡിഗ്രി സെല്‍ഷ്യസായി നിലനിര്‍ത്തുന്ന ശിതീകരണ സംവിധാനമാണ് പല ഫാമുകളിലും ക്രമീകരിച്ചിരിക്കുന്നത്.
പച്ചക്കറികളുടേയും പഴങ്ങളുടേയും ഇനം അനുസരിച്ച് അവക്കാവശ്യമായ തണുപ്പും ചൂടും നല്‍കും. ചിലയിനം പച്ചക്കറികള്‍ക്ക് 16 ഡിഗ്രി തണുപ്പാണ് ആവശ്യമെങ്കില്‍ മറ്റു ചിലവയ്ക്ക് 18, 20 ഡിഗ്രി സെല്‍ഷ്യസാണ് തണുപ്പ് വേണ്ടത്.

chandrika: