X

ഖത്തര്‍ പ്രതിസന്ധി, അറിയേണ്ട പത്തു കാര്യങ്ങള്‍

 

1. സൗദ് അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹറൈന്‍, യമന്‍ എന്നീ അഞ്ചു രാജ്യങ്ങളാണ് ഖത്തറിനെതിരായി ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറില്‍ നിന്നുള്ള പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ രണ്ടാഴ്ചയാണ് അനുവദിച്ചു നല്‍കിയത്. ദുബൈ കേന്ദ്രീകരിച്ചുള്ള വിമാനക്കമ്പനിയായ എമിറേറ്റ്‌സ് വ്യാഴാഴ്ച മുതല്‍ ഖത്തറില്‍ നിന്നും പുറത്തേക്കുമുള്ള എല്ലാ സര്‍വ്വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു ശേഷം പത്തു ദിവസങ്ങള്‍ക്കകമാണ് അറബ് രാജ്യങ്ങളുടെ പുതിയ നീക്കമെന്നത് പ്രതിസന്ധിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

2. എണ്ണ സമ്പന്ന രാജ്യമായ സൗദ് അറേബ്യയാണ് ഖത്തര്‍ തീവ്രവാദത്തെ പിന്തണക്കുന്നുവെന്ന് ആദ്യം ആരോപണമുന്നയിച്ചത്. ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലും ഇതിനായി ഇപയോഗിക്കുന്നുവെന്നാണ് ആരോപണം.

3. ഇറാനെയും ശിഈ തീവ്രവാദത്തെയും ഖത്തര്‍ പിന്തുണക്കുന്നുണ്ടെന്നാണ് ആരോപണം.

4. എണ്ണ വിതരണത്തിലെ മുഖ്യ രാജ്യമായ ഖത്തറിനെതിരയുള്ള അറബ് രാജ്യങ്ങളുടെ നീക്കത്തോടെ പ്രകൃതി വാതകത്തിന്റെ വില കുത്തനെ ഉയരും.

5.എന്നാല്‍ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്ന ആരോപണം ഖത്തര്‍ ശക്തമായി തള്ളി കളഞ്ഞു. ഇറാനുമായി പിന്‍വാതില്‍ ബന്ധം സൂക്ഷിക്കുന്നുവെന്ന ആരോപണവും തള്ളി. ആരോപണങ്ങള്‍ ന്യായീകരിക്കാനാകാത്തതാണെന്നും തെറ്റിദ്ധാരണങ്ങളാണ് നടപടികളുടെ അടിസ്ഥാനമെന്നും ഖത്തര്‍ ആരോപിക്കുന്നു.
6. ഖത്തര്‍ സൗദിഅറേബ്യയുമായി വലിയ അളവില്‍ ഭൂമിശാസ്ത്ര അതിരു പങ്കിടുന്ന രാജ്യമാണ്.

7. സൗദി അറേബ്യയും ബഹറൈനും യു.എ.ഇ യും 2014 ല്‍ ഖത്തറിനെതിരായ ഏര്‍പ്പെടുത്തിയ എട്ടു മാസത്തെ ഉപരോധത്തില്‍ യാത്രാ വിലക്കോ പൗരന്മാരെ നാടുകടത്തലോ ഉണ്ടായിരുന്നില്ല.

8. പുതിയ ഉപരോധം രാജ്യാന്തര തലത്തില്‍ ഖത്തറിന്റെ മുഖം കെടുത്തുന്നതാണ്. അമേരിക്കയുടെ ഒരു വലിയ സൈനിക ക്യാമ്പ് ഖത്തറിലുണ്ട്. 2022 ലെ ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യവുമാണ് ഖത്തര്‍.
9. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ അന്തരം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അമേരിക്ക അറിയിച്ചത്.
10. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനം കഴിഞ്ഞു ആറു ദിവസത്തിനു ശേഷമാണ് സൗദിയുടെയും മറ്റു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന. സന്ദര്‍ശനത്തിനിടെ അമേരിക്കയുടെ പ്രധാന ആവശ്യം തീവ്രവാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കലായിരുന്നു.

chandrika: