X
    Categories: MoreViews

ഖത്തര്‍ അമീറിന്റെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയായി; യു.എസ്-ഖത്തര്‍ ബന്ധം ശക്തം

 

ഒരാഴ്ച നീണ്ടുനിന്ന അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ദോഹയില്‍ തിരിച്ചെത്തി. ഖത്തറും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയാണ് അമീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്്. ഖത്തറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായകമായി വിലയിരുത്തപ്പെടുന്ന സന്ദര്‍ശനമാണിത്്്.
ഇടപെടലുകള്‍ കൊണ്ടും ലോകവും മേഖലയും വലിയ പ്രധാന്യത്തോടെയാണ് സന്ദര്‍ശനത്തെ നോക്കികണ്ടത്്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ട് ട്രംപ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം സുദീര്‍ഘ ചര്‍ച്ചകള്‍ നടത്തി. പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, സൈനിക മേധാവികള്‍, വിവിധ സെനറ്റ് സമിതി അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായെല്ലാം കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമീര്‍ അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഖത്തര്‍ സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള 200 അംഗ ഖത്തരി ബിസിനസ് സംഘം മിയാമിയില്‍നിന്ന്് വ്യാപാര യാത്ര ആരംഭിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അത്. മിയാമിയിലും വാഷിങ്ടണിലും നടന്ന ഖത്തര്‍-യു.എസ് ബിസിനസ് സംരംഭകരുടെ സ്വീകരണ സമ്മേളനത്തിലും അമീര്‍ പങ്കെടുത്തു. ഖത്തറും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളുടേയും മറ്റു നിക്ഷേപ സഹകരണങ്ങളും നേട്ടങ്ങളും എടുത്തുപറഞ്ഞായിരുന്നു വാഷിങ്ടണില്‍ നല്‍കിയ സ്വീകരണത്തില്‍ അമീര്‍ സംസാരിച്ചത്. ഖത്തറും അമേരിക്കയും പതിറ്റാണ്ടുകളായി തുടരുന്ന ബന്ധം വീണ്ടും കൂടുതല്‍ മേഖലകളിലേക്ക് വളര്‍ത്താന്‍ അമീറിന്റെ സന്ദര്‍ശനത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്്.
വൈറ്റ് ഹൗസില്‍ ഊഷ്മള വരവേല്‍പ്പാണ് അമീറിന് ഡൊണാള്‍ട്്് ട്രംപ് നല്‍കിയത്. ഉപരോധത്തിന്റെ ആദ്യ നാളുകളില്‍ എന്താണോ നിലപാട് കൈക്കൊണ്ടത് അതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അമീറിനോടുള്ള ട്രംപിന്റെ സമീപനം. ഭീകരതയെ നേരിടുന്നതില്‍ ഖത്തറിന് നിര്‍ണായക പങ്കുണ്ടെന്നും അല്‍ഉദൈദ് വ്യോമ താവളം അതില്‍ പ്രാധനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ജനതക്ക്് വളരെ പ്രിയപ്പെട്ട നേതാവാണ് അമീറെന്നും അമേരിക്കയുമായുള്ള ഖത്തറിന്റെ ബന്ധം മികച്ച പുരോഗതിയിലാണെന്നുമാണ് ട്രംപ് പ്രഖ്യപിച്ചത്. ഖത്തര്‍ അമീറിന്റെ നയതന്ത്ര ഇടപെടലിന്റെ വിജയമായാണ് ട്രംപിന്റെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സഊദിയും യു.എ.ഇയും ബഹ്‌റൈനും ഖത്തറിനെതിരെ കര, വ്യോമ, നാവിക ഉപരോധം ആരംഭിച്ച ശേഷം അമീര്‍ നടത്തുന്ന പ്രധാന അമേരിക്കന്‍ സന്ദര്‍ശനങ്ങളിലൊന്നായിരുന്നു ഇത്. ഉപരോധവുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ അമേരിക്കന്‍ നേതൃത്വത്തെ ധരിപ്പിക്കാനും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഖത്തര്‍ മുന്‍പന്തിയില്‍ ഉണ്ടാവുമെന്ന് ആവര്‍ത്തിക്കാനും സന്ദര്‍ശനത്തിലൂടെ അമീറിന് കഴിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അമീര്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്.

chandrika: