X

അമീര്‍ അമേരിക്കയില്‍; പത്തിന് ട്രംപിനെ കാണും

 

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍താനിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി. ഇന്നലെ ഫ്്‌ളോറിഡയിലെ ടാംമ്പ സിറ്റിയിലെത്തിയ അമീര്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജോസഫ് വോട്ടലുമായി കൂടിക്കാഴ്ച നടത്തി. മാക്ഡില്‍ വ്യോമ താവളത്തിലെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ട് ട്രംപുമായി അമീര്‍ ചൊവ്വാഴ്ച വാഷിങ്ങ്ടണില്‍ കൂടിക്കാഴ്ച നടത്തും.
ഗള്‍ഫ് പ്രതിസന്ധിയും ഖത്തര്‍ അമേരിക്ക ബന്ധം ശക്തിപ്പെടുതുന്നത് സംബന്ധിച്ചും മറ്റു നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.
ഏതാനും ദിവസം അമേരിക്കയില്‍ തങ്ങുന്ന അമീര്‍ ഫ്‌ളോറിഡയില്‍ നിന്ന് മിയാമിയിലേക്ക് പോകും. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി സാമ്പത്തിക, വാണിജ്യ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്തും. ഖത്തര്‍ സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള വ്യവസയ സംഘം നിലവില്‍ അമേരിക്കയിലുണ്ട്്.
മിയാമിയില്‍ കഴിഞ്ഞ ബുധനാഴ്ച ഖത്തര്‍ അമേരിക്ക സാമ്പത്തിക ഫോറം നടന്നിരുന്നു. മിയാമിയില്‍ നിന്ന് അമീര്‍ വാഷിങ്ങ്ടണിലേക്ക് തിരിക്കും.

chandrika: