മുപ്പത്തൊന്ന് ദിനരാത്രങ്ങളായി മുസ്ലിംലീഗ് പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പാർട്ടിക്കു വേണ്ടി ചലിക്കുകയായിരുന്നു. അർധരാത്രിയോടെ ആ ലക്ഷ്യത്തിലേക്ക് നാം കുതിച്ചെത്തി. നമ്മുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുകയാണ്. ഖാഇദെ മില്ലത്ത് കൈമാറിയ ഈ പതാക ഇനി രാജ്യതലസ്ഥാനത്ത് അഭിമാനത്തോടെ പാറിപ്പറക്കും.
രാജ്യത്തെ പീഡിതരും അസംഘടിതരും ഹതാശരുമായ ജനങ്ങൾക്ക് വേണ്ടി ശക്തമായി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ശബ്ദം ഉയരുക തന്നെ ചെയ്യും. രാജ്യവ്യാപകമായി സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ ആസ്ഥാന മന്ദിരം കാരണമാകും.
ഈ മുന്നേറ്റം നിങ്ങളുടെ ഓരോരുത്തരുടെയും വിയർപ്പിന്റെ ഫലമാണ്. സാധാരണക്കാരായ പ്രവർത്തകരും മുസ്ലിംലീഗിന്റെ പ്രാധാന്യം ഉൾക്കൊണ്ട പൊതുസമൂഹവും ഈ ക്യാമ്പയിൻ വലിയ രീതിയിൽ വിജയിപ്പിക്കാൻ രംഗത്തുണ്ടായിരുന്നു. പ്രവർത്തകരും പൊതുസമൂഹവും എത്രത്തോളം ഈ സംഘടനയെ സ്നേഹിക്കുന്നു എന്ന് തെളിയിക്കപ്പെട്ട ദിവസങ്ങളാണ് കടന്നുപോയത്. ഈ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്.
മുസ്ലിംലീഗ് പ്രസ്ഥാനത്തിനു വേണ്ടി നിങ്ങൾ ഓരോരുത്തരോടും ഹൃദയത്തിൽനിന്ന് നന്ദി അറിയിക്കുന്നു. തങ്ങൾ പറഞ്ഞു.