X

ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണം: സ്‌നേഹാദരം ശനിയാഴ്ച

കോഴിക്കോട്: മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ ക്യാമ്പയിനില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്‍നിരയിലെത്തിയ കമ്മിറ്റികളെ സംസ്ഥാന കമ്മിറ്റി ആദരിക്കുന്നു. ഓഗസ്റ്റ് 19 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന സ്‌നേഹാദരം പരിപാടിയില്‍ മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും.

മത്സരബുദ്ധിയോടെ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങി മുന്നേറിയ വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലം, ജില്ലാ കമ്മിറ്റികളെയാണ് ആദരിക്കുന്നത്. മുന്‍നിരയിലെത്തിയ ആദ്യത്തെ 200 വാര്‍ഡ് കമ്മിറ്റികള്‍, 100 പഞ്ചായത്ത് കമ്മിറ്റികള്‍, 20 മണ്ഡലം കമ്മിറ്റികള്‍, 15 മുനിസിപ്പല്‍ കമ്മിറ്റികള്‍, മൂന്ന് ജില്ലാ കമ്മിറ്റികള്‍ എന്നിവരെയാണ് ആദരിക്കുന്നത്. വിവിധ ഘടകങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് പ്രത്യേകം ഉപഹാരങ്ങള്‍ നല്‍കും.

webdesk11: