X

വാക്‌സിന്‍ സ്വീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാം ഡോസ് ആവശ്യമായി വരാമെന്ന് ഫൈസര്‍

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചതിന് ശേഷം 12 മാസത്തിനുള്ളില്‍ ഒരു ബൂസ്റ്റര്‍ ഡോസ് കൂടി വേണ്ടി വന്നേക്കുമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബുര്‍ല. സാധിക്കുന്നവര്‍ വര്‍ഷം തോറും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വര്‍ഷം തോറും സ്വീകരിക്കേണ്ടി വരുമെന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിഇഒ അലക്‌സി ഗോര്‍സ്‌കിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ബുര്‍ല ഇക്കാര്യം പറഞ്ഞത്.

ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് ആവശ്യമായി വരാമെന്ന് അദ്ദേഹം ഒരു ആരോഗ്യപരിപാടിയില്‍ പറഞ്ഞു.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് വൈറസിനെതിരേ എത്രകാലം പ്രതിരോധം സാധ്യമാണെന്ന് ഇതുവരെയും പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ 91 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ഫൈസര്‍ കമ്പനി അവകാശപ്പെട്ടിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷം രോഗത്തിനെതിരായ പ്രതിരോധം ആറുമാസം വരെ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

 

Test User: