X
    Categories: keralaNews

ഇരട്ടച്ചങ്കന്‍ സര്‍ക്കാരില്‍ ഒരു ഓഫീസിനായി രണ്ടുകെട്ടിടങ്ങള്‍ പണിത് ചരിത്രത്തിലിടം നേടി

ഇരട്ടച്ചങ്കന്‍ സര്‍ക്കാരില്‍ പൊതുമരാമത്ത വക റോഡുകളുടെ പണിയെച്ചൊല്ലിയാണ് ഇതുവരെയുള്ള പരാതികളെങ്കില്‍ ഇതാ വകുപ്പ് ഒരു ഓഫീസിനായി രണ്ടുകെട്ടിടങ്ങള്‍ പണിത് ചരിത്രത്തിലിടം നേടി.കോട്ടയത്ത് ടൗണ്‍പ്ലാനിംഗ് ഓഫീസിനുവേണ്ടിയാണ് ഒരേസമയം പരസ്പരം അറിയാതെ രണ്ട് കെട്ടിടങ്ങള്‍ പണിതത്. ബഹുനിലക്കെട്ടിടങ്ങളിലൊന്നിന്റെ നിര്‍മാണം വിവാദത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. അല്ലെങ്കില്‍ അതിനുള്ള കാശും പൊതുജനത്തിന്റെ തലയില്‍ വീണേനേ. ഏതായാലും ഖജനാവില്‍നിന്ന് ഇതിനായി രണ്ടുകോടി രൂപ എഴുതിവാങ്ങുകയും ചെയ്തു കരാറുകാരനും പൊതുമരമാത്ത് ഉദ്യോഗസ്ഥരും.
കോട്ടയം തിരുനക്കര മൈതാനത്തിനടുത്തുംഅവിടെനിന്ന് ഒന്നരകിലോമീറ്റര്‍ അകലെയുമായാണ് കെട്ടിടങ്ങള്‍ പണിതത.് കലക്ടറേറ്റിന് സമീപത്തെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി. ഓഫീസിലെ ക്ലറിക്കല്‍ തകരാറാണ് കാരണമായി പറയുന്നതെങ്കിലും രണ്ടിലും കമ്മീഷനടിക്കലാണ ്‌ലക്ഷ്യമെന്നാണ ്കരുതുന്നത്. ഈ വിവരം വിജിലന്‍സോ ഓഡിറ്റിംഗ് വിഭാഗമോ അറിഞ്ഞില്ല എന്നത് കൗതുകമുണര്‍ത്തുന്നു. മന്ത്രി റിയാസും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഹെഡ് ഓഫ് അക്കൗണ്ട്‌തെറ്റായി രേഖപ്പെടുത്തിയതായാണെന്നാണ ്‌വകുപ്പ് മേലാളന്മാരുടെ കൈകഴുകല്‍. ഇതിനെതിരെ കോടതിയെ സമീപിക്കാനും നഷ്ടപരിഹാരം സര്‍ക്കാരുദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാനും ഒരുങ്ങുകയാണ് പൊതുപ്രവര്‍ത്തകര്‍. പ്ലാനിംഗ് ഓഫീസിന് പുറമെ താലൂക്ക് ഓഫീസും ഇവിടെ പ്രവര്‍ത്തിക്കാന്‍ പരിപാടിയിട്ടിരുന്നതാണ്.

Chandrika Web: