X
    Categories: keralaNews

”എന്നെ ഇ.ഡി ചോദ്യം ചെയ്യുന്നത് കാണാൻ രണ്ട് വർഷത്തോളമായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആളാണ്. നല്ലത് വരുത്തണേ…”

”എന്നെ ഇ.ഡി ചോദ്യം ചെയ്യുന്നത് കാണാൻ രണ്ട് വർഷത്തോളമായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആളാണ്. നല്ലത് വരുത്തണേ…”
പി.വി അന്‍വര്‍ എം.എല്‍.എയെ പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. കഴിഞ്ഞദിവസം ഇ.ഡി ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണിത്. ചര്‍ച്ച കഴിഞ്ഞില്ലേ ഒരു ഷോഡ കുടിച്ചാട്ടേ, ക്ഷീണം കാണും എന്നും ഫിറോസ് കഴിഞ്ഞദിവസം പോസ്റ്റിട്ടിരുന്നു. ചോദ്യം ചെയ്യലിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പാകിസ്താന്‍-ഇന്ത്യ മാച്ചിനെക്കുറിച്ചാണ് ചര്‍ച്ചചെയ്തതെന്നും പറയാന്‍ മനസ്സില്ലെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം.
ആഫ്രിക്കയിലും കര്‍ണാടകയിലും മറ്റും ക്വാറികളില്‍ കള്ളപ്പണം നിക്ഷേപിച്ചതിനെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍. എന്നാല്‍ ഇതേക്കുറിച്ച് സി.പി.എം -ഇടത് നേതാക്കളാരും പ്രതികരിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാന്‍ പട്ടിണിക്കാരന്‍ വരരുതെന്നതിനെക്കുറിച്ച് പന്ന്യന്‍ രവീന്ദ്രനും മറ്റും മന്ത്രി അബ്ദു റഹ്മാനെതിരെ പ്രതികരിച്ചെങ്കിലും ഇദ്ദേഹത്തിനെതിരെ പ്രതികരിച്ചിട്ടില്ല.

Chandrika Web: