X
    Categories: Sports

ഓള്‍ ഇംഗ്ലണ്ട് ഓപണ്‍: സിന്ധു പുറത്ത്

ബര്‍മിങ്ങാം: ഓള്‍ ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി സിന്ധു പുറത്ത്. ആദ്യ റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്നിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ പൊരുതിയാണ് ഒളിംപിക് മെഡല്‍ ജേതാവ് കീഴടങ്ങിയത്. സ്‌കോര്‍ 21-16, 20-22, 21-18.
റാങ്കിങ്ങില്‍ തന്നേക്കാള്‍ നാല് പോയിന്റ് പിന്നിലുള്ള കൊറിയന്‍ താരത്തിനെതിരെ ആദ്യ ഗെയിമില്‍ സിന്ധുവിന് തിളങ്ങാനായില്ല. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരം വിജയിച്ചെങ്കിലും നിര്‍ണായക ഗെയിമിന്റെ അന്തിമഘട്ടത്തില്‍ സുങ് ജി ഹ്യുന്‍ പിഴവ് വരുത്തിയില്ല. മത്സരം ഒരു മണിക്കൂര്‍ 21 മിനുട്ട് നീണ്ടു. സിന്ധുവിനെതിരെ ഹ്യുന്നിന്റെ കരിയറിലെ എട്ടാം വിജയമാണിത്.

chandrika: