സോള്‍: ഇന്ത്യയുടെ പി.വി സിന്ധുവിന് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ വിജയം. ജപ്പാന്റെ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയെയാണ് സിന്ധു ഫൈനലില്‍ തോല്‍പ്പിച്ചത്. ഗ്ലാസ്‌കോയിലെ തോല്‍വിക്കുള്ള സിന്ധുവിന്റെ മധുരപ്രതികാരം കൂടിയാണ് ഈ വിജയം. ആദ്യമായാണ് ഇന്ത്യക്കാരി കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം നേടുന്നത്. ഇന്ത്യന്‍ ഓപ്പണായിരുന്നു സിന്ധു ഈ വര്‍ഷം ആദ്യം നേടിയത്. ആദ്യഗെയിം സിന്ധു നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ നൊസോമി തിരിച്ചുവന്നു. എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് മൂന്നാംഘട്ടത്തില്‍ സിന്ധു 21-18ന് ഗെയിം പിടിച്ചു. സ്‌കോര്‍ 22-20,11-21,21-18.
പി.വി സിന്ധുവിന് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം
Tags: pv sindhu