നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എയെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ല. അവധിയില്‍ പോയി രണ്ട് മാസം പിന്നിട്ടിട്ടും എംഎല്‍എയെ പറ്റി യാതൊരു വിവരവും ഇല്ല. മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും എംഎല്‍എ പങ്കെടുത്തിരുന്നില്ല.
ആഫ്രിക്കയില്‍ പോയെന്നാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇതു പോലെ കാണാതായിരുന്നു. അന്ന് രണ്ട് മാസം എംഎല്‍എയെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. അന്ന് അത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. പിന്നാലെ ആഫ്രിക്കയില്‍ നിന്ന് ഫെയ്സ്ബുക്കില്‍ ലൈവില്‍ വന്നു. സ്വര്‍ണ ഖനിയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ഈ വിവാദം അവസാനിക്കുന്നതിന് മുമ്പാണ് വീണ്ടും അന്‍വറിനെ കാണാതാവുന്നത്.