നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് ലൈസന്‍സില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയില്‍. ലൈസന്‍സോടെയാണോ പാര്‍ക്കിന്റെ പ്രവര്‍ത്തമെന്ന് 3 ദിവസത്തിനകം അറിയിക്കാന്‍ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസന്‍സോടെയുമാണോ പാര്‍ക്കിന്റെ പ്രവര്‍ത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസ് 6ന് വീണ്ടും പരിഗണിക്കും.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ പിവീആര്‍ നാച്വറോ പാര്‍ക്ക് പഠനം നടത്താതെ തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.