X

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പി.വി അന്‍വറിന്റെ പരാതികളെല്ലാം ഒത്തുതീര്‍പ്പായി: ഡോ. പുത്തൂര്‍ റഹ്മാന്‍

മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം മലക്കം മറിഞ്ഞ പിവി അന്‍വറിനെതിരെ പ്രതികരിച്ച് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍. സിപിഎം എന്ന പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊന്നും ഒന്നുമറിയല്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ADGP അജിതു കുമാർ നെട്ടോറിയസ് ക്രിമിനലും അധോലോക ബന്ധവും അവിശുദ്ധ സമ്പാദ്യവും ഉള്ളയാളാണെന്ന് ഇന്നലെ പത്രക്കാരെ വിളിച്ചുപറഞ്ഞു ഇന്നലത്തേക്ക് കൊടുങ്കാറ്റായി മാറിയ ഭരണകക്ഷി എം.എൽ.എ “സഖാവ് പി.വി അൻവർ” ഇന്ന് മുഖ്യമന്ത്രിയെ കണ്ടതോടെ എല്ലാം ഒത്തുതീർപ്പായി.
എന്റെ മാലോകരെ പോരെ,
നിങ്ങളൊക്കെ തൃപ്തരായില്ലേ?
ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊന്നും ഒരു ചുക്കുമറിയില്ല.

 

webdesk14: