വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്‍ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ പ്രതികരിച്ച് പി വി അന്‍വര്‍. ആദിവാസി-പിന്നോക്ക വിഷയങ്ങളില്‍ സിപിഎം സുരേഷ് ഗോപിക്ക് പഠിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു. എഎന്‍ പ്രഭാകരന്റേത് വര്‍ഗീയപരവും ആദിവാസി വിരുദ്ധവുമായ പരാമര്‍ശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ചുകാലങ്ങളായി ബിജെപി എംപി സുരേഷ് ഗോപിയും, സിപിഎം നേതാക്കളും ആദിവാസി- പിന്നോക്ക വിഷയങ്ങളില്‍ സ്വീകരിക്കുന്ന സമാന നിലപാടുകള്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സംവരണ സീറ്റില്‍ മാത്രം മത്സരിപ്പിച്ചാല്‍ മതിയെന്ന നിലപാട് സിപിഎം എവിടെനിന്ന് പഠിച്ചതെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും പി വി അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പ്രതികരിച്ചു.
പനമരത്ത് ആദിവാസി വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ എഎന്‍ പ്രഭാകരന്‍ വിവാദ പരാമര്‍ശം നടത്തുകയായിരുന്നു. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയെന്ന വിവാദ പരാമര്‍ശമാണ് എഎന്‍ പ്രഭാകരന്‍ നടത്തിയത്. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും എ എന്‍ പ്രഭാകരന്‍ പറഞ്ഞിരുന്നു. ്ര
അവിശ്വാസ പ്രമേയത്തില്‍ സിപിഎം പ്രതിനിധിക്ക് സ്ഥാനം നഷ്ടമായതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പ്രതിനിധിയായ ലക്ഷ്മി ആലക്കമറ്റം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.