X

കേരളത്തിലെ സി.പി.എം സ്ഥാനാര്‍ഥികള്‍ കെട്ടിവെച്ച കാശ് പോലും കിട്ടാത്ത രീതിയിലേക്കെത്തുമെന്ന് പി.വി അന്‍വര്‍

വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സി.പി.എം സ്ഥാനാര്‍ഥികള്‍ കെട്ടിവെച്ച് കാശ് പോലും കിട്ടാത്ത രീതിയിലേക്കെത്തുമെന്ന് പി.വി അന്‍വര്‍. കേരളത്തിലെ സി.പി.എം പശ്ചിമബംഗാളിനേക്കാളും മോശമായ സ്ഥിതിയിലേക്കെത്തുമെന്നും പിവി അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് ചെന്നൈയില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിന്റെ മുഖമാണ് ഡി.എം.കെയെന്നും പാര്‍ട്ടി പ്രഖ്യാപന സമ്മേളന വേദിയില്‍ ഡി.എം.കെ നിരീക്ഷകര്‍ ഉണ്ടാകുമെന്നും പിവി അന്‍വര്‍ പറഞ്ഞു. എ.ഡി.ജി.പിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പൊഴിറ്റിക്കല്‍ സെക്രട്ടറിക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കട്ടെയെന്നും പി.വി അന്‍വര്‍ പറഞ്ഞു. പൂരം കലക്കിയതിന് പിന്നില്‍ എ.ഡി.ജി.പിയാണെന്നും പി.വി അന്‍വര്‍ ആവര്‍ത്തിച്ചു.

പി.വി. അന്‍വര്‍ ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പാര് എന്നാണ് വിവരം. മഞ്ചേരിയില്‍ ഇന്ന് വൈകീട്ട് നടക്കുന്ന സമ്മേളനത്തില്‍ പിവി അന്‍വര്‍ പാര്‍ട്ടിയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനുമായി കഴിഞ്ഞ ദിവസം ചെന്നൈയില്‍വെച്ച് അന്‍വര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.

webdesk17: